നോട്ടു നിരോധന വാര്ഷികത്തില് മോഡിയെ ട്രോളി ആഭാസത്തിന്റെ പുതിയ പോസ്റ്റര്; കൂടെ ചിത്രത്തിന്റെ റിലീസിങ്ങ് തീയതിയും

0

കൊച്ചി > വാര്‍ത്തകളില്‍ നിന്ന് വിട്ടു നില്‍ക്കാതെ റിമ കല്ലിങ്ങല്‍ ചിത്രം ആഭാസം. ചിത്രത്തിന്റെ  ഷൂട്ടിങ് വേളയില്‍ ചിത്രീകരണം തടസപ്പെടുത്തിയത് മുതല്‍ ആഭാസം വാര്‍ത്തകളിലുണ്ട്. ജുബിത് നമ്രാടത്  അണിയിച്ചൊരുക്കുന്ന ആഭാസം റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചത് വരെ വാര്‍ത്തകളില്‍ നിറയുകയാണ്.
നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി രാജ്യമെമ്പാടും ആഘോഷിക്കുന്ന ദിവസം തന്നെ ആഭാസം ടീം തങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. നരേന്ദ്ര മോഡിയുടെ കാരിക്കേച്ചറിന്റെ  പാതിരൂപം ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നരേന്ദ്രമോഡിയുടെ വിഖ്യാത അഭിസംഭോധന വാക്ക് ‘മിത്രോ’ ട്രോള്‍ രൂപേണ പോസ്റ്ററില്‍  ഉപയോഗിച്ചിട്ടുണ്ട്. കൂടെ ചിത്രം ജനുവരി അഞ്ചിന് തിയേറ്ററുകളിലെത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. വ്യത്യസ്തമായ ട്രെയ്‌ലറുകളും പോസ്റ്ററുകളുമാണ് ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയത്.  സൂരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്ങല്‍, ശീതള്‍ ശ്യാം എന്നിവരൊന്നിക്കുന്ന ആഭാസം പൊളിറ്റിക്കല്‍ സറ്റയര്‍ ആയിട്ടാണ് അണിയിച്ചൊരുക്കുന്നത്. ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ആഭാസം ചര്‍ച്ച ചെയ്യുന്നത് നിലവിലെ ഇന്ത്യയിലെ പൗരന്മാരുടെ യഥാര്‍ത്ഥ അവസ്ഥയും വികാരങ്ങളുമാണ്. കോളേക്റ്റീവ് ഫേസ് വണിന്റെ പിന്തുണയോടെ  സ്‌പൈര്‍ പ്രൊഡക്ഷന്‍സാണ് ആഭാസം നിര്‍മിക്കുന്നത്.  ഊരാളി ബാന്‍ഡ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

 

Share.

About Author

Comments are closed.