മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി.

0

ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതില് തെറ്റെന്തെന്ന് സുപ്രീംകോടതി

മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി.ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതില് തെറ്റെന്തെന്ന് സുപ്രീംകോടതി ചോദിച്ചു. മദ്യലഭ്യത കുറയുന്നതനുസരിച്ച് ഉപഭോഗവും കുറയില്ലേ? മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മിലുള്ള തര്ക്കമാണോ മദ്യനയത്തിലേക്ക് വഴിവച്ചത്? മദ്യക്കടകള്ക്കു മുന്നിലെ നീണ്ട ക്യൂ യുവാക്കളെ നിരുത്സാഹപ്പെടുത്തുമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള് നല്കിയ ഹര്ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അറ്റോര്ണി ജനറല് മുകുള് റോഹത്ഗി, മുതിര്ന്ന അഭിഭാഷകരായ ഹരീഷ് സാല്വേ, നാഗേശ്വര റാവു തുടങ്ങിയ പ്രമുഖര് ബാറുടമകള്ക്കുവേണ്ടി ഹാജരായി.കഴിഞ്ഞതവണ ബാറുടമകള്ക്കുവേണ്ടി അറ്റോര്ണി ജനറല് ഹാജരായത് വലിയ വിവാദമായിരുന്നു. ബാര് ലൈസന്സ് ഫൈവ് സ്റ്റാര് ഹോട്ടലുകള്ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സര്ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാറുടമകള് സുപ്രീംകോടതിയെ സമീപിച്ച

Share.

About Author

Comments are closed.