മാഗി നൂഡിൽസിന്റെ നിരോധനം താൽക്കാലികമായി നീക്കി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആറാഴ്ചത്തേക്കാണ് ഇളവ് നൽകിയിരിക്കുന്നത്. അതേസമയം മാഗിയുടെ വിൽപ്പനയ്ക്ക് അനുമതി നൽകിയില്ല. ന്യൂഡിൽസിന്റെ സാംപിളുകൾ വീണ്ടും പരിശോധിക്കണമെന്നും, ആ റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയോടെ നെസ്ലെയുടെ ഓഹരികൾ നേട്ടത്തിലെത്തി.നൂഡിൽസിൽ ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് രുചിക്കുവേണ്ടി ചേർത്തിരുന്നു. എന്നാൽ അങ്ങനെ ചെയ്തിട്ടില്ലെന്നു നൂഡിൽസിന്റെ ലേബലിൽ രേഖപ്പെടുത്തി ഉപഭോക്താക്കളെ കബളിപ്പിച്ചു. നൂഡിൽസിൽ ഈയത്തിന്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചത്.ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) മാഗി നിരോധിക്കാനുള്ള അധികാരത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ വി.എം. കനാഡെ, ബർഗസ് കൊളാബാവാല എന്നിവടങ്ങിയ ബെഞ്ചാണ് മാഗി നിരോധനം താൽക്കാലികമായി റദ്ദാക്കിയത്. ജൂൺ അഞ്ചിനാണ് മാഗി നൂഡിൽസ് രാജ്യത്ത് നിരോധിച്ചത്. പരിശോധനയ്ക്കെടുത്ത സാംപിളുകൾ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്ലെയുടെ വാദം.72 സാംപിളുകളിൽ 30 എണ്ണത്തിൽ ഈയത്തിന്റെ അളവ് അനുവദനീയ പരിധിയിലും കൂടുതലാണെന്നു എഫ്എസ്എസ്എഐ കണ്ടെത്തിയിരുന്നു. അതേസമയം, മാഗി നൂഡിൽസിനു രാജ്യവ്യാപകമായ നിരോധനം ഏർപ്പെടുത്തിയ സർക്കാർ, അതിന്റെ നിർമാതാക്കളായ നെസ്ലെ ഇന്ത്യ 640 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു ദേശീയ ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുകയാണ്.
മാഗി നൂഡില്‍സിന്റെ നിരോധനം താല്‍ക്കാലികമായി നീക്കി
0
Share.