സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജമ്മു കശ്മീരില്‍ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍13 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ മുസ്്്ലിം ആരാധനാലയത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന് പിന്നില്‍ ആരാണന്ന് വ്യക്തമായിട്ടില്ലന്ന് പൊലിസ് പറഞ്ഞു. അതിനിടെ അതിര്‍ത്തിയില്‍ പാക് സേന വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കൃഷ്ണഗാട്ടി, ബിംബാര് ഗലി, പാലന്വാല എന്നീ മേഖലകളിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വെടിവെയ്പ്പിനൊപ്പം കനത്ത ഷെല്ലിങും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്യ്തിട്ടില്ല. സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ഭീകരാക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി
ജമ്മു സ്ഫോടനം13 പേര്‍ക്ക് പരിക്കേറ്റു
0
Share.