67പി വാല്നക്ഷത്രം ഇന്ന് സൂര്യന് തൊട്ടടുത്ത്

0

മനുഷ്യനിര്മിത പേടകമായ ഫിലെ ലാന്ഡര് ഇറങ്ങിയ 67പി വാല്നക്ഷത്രം ഇന്ന് സൂര്യന് തൊട്ടടുത്ത്. ആറര വര്ഷം ദൈര്ഘ്യമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന 67പി ഇതിനുമുന്പ് പലവട്ടം സൂര്യന് തൊട്ടടുത്തുള്ള പെരിഹീലിയണ് മേഖലയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല് വാല്നക്ഷത്രത്തില്നിന്നുള്ള വാതകപ്രവാഹം വര്ധിക്കുകയും ഉപരിതലത്തില് വിള്ളല് വീഴുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് വാല്നക്ഷത്രം പൊട്ടിത്തെറിക്കാനുള്ള സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഫിലെ ലാന്ഡറിന്റെ മാതൃപേടകമായ റോസെറ്റ 67പിയെ ഇപ്പോഴും ഭ്രമണം ചെയ്യുന്നുണ്ട്.

Share.

About Author

Comments are closed.