ലൈക്ക് കിട്ടാന്‍ വേണ്ടി അന്തസ് കളയാന്‍ ഞാനില്ല; സോഷ്യല്‍ മീഡിയയിലെ വ്യാജ ചിത്ര പ്രചാരണത്തിനെതിരെ അവതാരക അശ്വതി ശ്രീകാന്ത്

0

ണ്ട് വര്ഷംു മുന്പ്ന സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് രൂപമാറ്റം വരുത്തി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്ശംനവുമായ ടിവി അവതാരക അശ്വതി. ഫേസ്ബുക്ക് ലൈക്ക് കിട്ടാനും ശ്രദ്ധ കിട്ടാനും വേണ്ടി അന്തസ് കളയാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അശ്വതി പറഞ്ഞു.

അശ്വതിയുടെ പ്രതികരണം ഇങ്ങനെ
രണ്ടുകൊല്ലം മുന്പ് ഇതേ പേജിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളിൽ അപ്‌ലോഡ് ചെയ്തത് ശ്രദ്ധയിൽ പെട്ടിരുന്നു. അത് ചെയ്ത മാന്യമാരോട് എനിക്ക് ഒന്നും പറയാനില്ല… മറിച്ച് അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓർക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയാനുണ്ട്… സോഷ്യൽ മീഡിയയിൽ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കോ ലൈക്കുകൾക്കോ വേണ്ടി എന്റെ അന്തസ്സ് കളയാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല…അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക…
സ്നേഹപൂർവം
അശ്വതി

Share.

About Author

Comments are closed.