‘പങ്കായം’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

0

വെള്ളിത്തിര ചലച്ചിത്ര കമ്പനിയുടെ ബാനറില്‍ പ്രവാസിയായ ബിബില്‍ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം പങ്കായം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. നാല്‌സു ഹൃത്തുക്കള്‍ ചേര്‍ന്ന് വിനോദയാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം.
സംവിധായകന്‍ ബിബില്‍ വര്‍ഗീസും , പരസ്യകല നിര്‍വ്വഹിച്ച സിജിന്‍ കൂവള്ളൂരും സൗദി പ്രവാസികളാണ് .  അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആണ് ചിത്രീകരണം നടന്നത് .  ജോലി സമയത്തെ ഇടവേളകളില്‍ ആണ്  പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത് .   നവംബര്‍ 22 നു യൂടുബില്‍ റിലീസ് ചെയ്ത പങ്കായം ഈ ലിങ്കില്‍ കാണാംടോം സെബാസ്റ്റ്യന്‍ ,പ്രദീപ് ,രജീന്ദര്‍ ,റഫീഖ് ,രാജേഷ്, അരുണ്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ . നിര്‍മാണം വെള്ളിത്തിര ചലച്ചിത്ര കമ്പനി. ഛായാഗ്രഹണം ഷിമിജിത്ത് കൈമല. ശബ്ദസംവിധാനവും മിശ്രണവും അനീഷ് പി ടോം. ചിത്രസംയോജനം നിധിന്‍ ജോണി. പശ്ചാത്തലസംഗീതം ബേസില്‍ ജോസഫ്. പരസ്യകല സിജിന്‍ കൂവള്ളൂര്‍ .

Share.

About Author

Comments are closed.