ഫനീഫ വധക്കേസ്: രണ്ട് സിഐമാർക്ക് സസ്പെൻഷൻ; മുഖ്യപ്രതി പിടിയിൽ

0

ചാവക്കാട് ഫനീഫ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘാംഗം സി.ഐ അബ്ദുല് മുനീറിനെ സ്ഥലം മാറ്റി. മുനീറിനെ സ്ഥലംമാറ്റണമെന്ന് ഹനീഫയുടെ കുടുംബാംഗങ്ങള് ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര് സി.ഐ കെ. സുദര്ശനനേയും സ്ഥലം മാറ്റി.മുഖ്യപ്രതികള് ഇപ്പോഴും ഒളിവിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും ഒളിസങ്കേതം കണ്ടെത്താനായില്ല. ചാവക്കാട് പുത്തന്കടപ്പുറം അന്സാര്, ഫസലു, സച്ചിന്, ഷാഫി എന്നിവരാണ് മുഖ്യപ്രതികള്. മൊബൈല് സിഗ്നല് കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.ഇതിനിടെ ചാവക്കാട് ഹനീഫ വധത്തെത്തുടര്ന്ന് രൂക്ഷമായ തൃശൂര് കോണ്ഗ്രസിലെ ഗ്രൂപ്പ് പോരിന് താല്കാലിക പരിഹാരമായി. കെ.പി.സി.സി പ്രസിഡന്റിന്റെ ശക്തമായ താക്കീതിനെ തുടര്ന്നാണ് പ്രതിഷേധങ്ങള് അവസാനിപ്പിക്കാന് ഐ ഗ്രൂപ്പ് തീരുമാനിച്ചത്. കൊലപാതകത്തില് ആരോപണവിധേയനായ ഗോപപ്രതാപനെ പുറത്താക്കിയതും ഗുരുവായൂര് ബ്ളോക് കമ്മിറ്റി പിരിച്ചുവിട്ടതും ഏകപക്ഷീയമെന്നാരോപിച്ചായിരുന്നു ഐ ഗ്രൂപ്പിന്റെ പ്രതിഷേധം.കെ.പി.സി.സിയുടെ പദയാത്ര ബഹിഷ്കരിക്കാനും ജില്ല കമ്മിറ്റിയില് പങ്കെടുക്കേണ്ടെന്നുമായിരുന്നു ഐ ഗ്രൂപ്പിന്റെ തീരുമാനം. എന്നാല് ബഹിഷ്കരണമുണ്ടായാല് ശക്തമായ നടപടിയെടുക്കുമെന്ന് വി.എം.സുധീരന് വ്യക്തമാക്കി. പ്രശ്നങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു. ഇതിനെ തുടര്ന്ന് മുഖ്യമന്ത്രി, രമേശ് ചെന്നിത്തല , തൃശൂരില് ഐ ഗ്രൂപ്പിന് നേതൃത്വം മന്ത്രി സി.എന് .ബാലകൃഷ്ണന് എന്നിവരുമായി നടത്തിയ ചര്ച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്.
പ്രതിയെ നാട്ടുകാര് പിടിച്ചതില് അപാകതയില്ലെന്ന് ആഭ്യന്തരമന്ത്രി
ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകത്തില് പ്രതിയെ നാട്ടുകാര് പിടിച്ചതില് അപാകതയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാവരെയും ഒറ്റയടിക്ക് പൊലീസിന് കിട്ടണമെന്നില്ല. കേസില് സര്ക്കാര് ഇടപെടില്ലെന്നും എല്ലാ പ്രതികളെയും പിടിക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

Share.

About Author

Comments are closed.