ആനവേട്ടക്കേസ് സി.ബി.ഐയ്ക്ക്

0

ആനവേട്ടക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക്വിടാന് സര്ക്കാര് തീരുമാനം.അന്തര്സംസ്ഥാനമാനമുളളതിനാലാണ് സിബിഐയ്ക്കുവിടാൻ തീരുമാനിച്ചത്. കേന്ദ്രസര്ക്കാരിന് ഉടന് കത്ത് നല്കുമെന്നു അധികൃതർഅറിയിച്ചു.ഇതിനിടെ ആനവേട്ടക്കേസിലെ പ്രതികളുടെ മേല് മൂന്നാംമുറ പീഡനം നടത്തിയത് വനിതാ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പരാതിയുയർന്നു. തിരുവനന്തപുരം വനം ആസ്ഥാനത്തെ ഈ ഉദ്യോഗസ്ഥയുടെ പേരെടുത്തുപറഞ്ഞുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ഗുരുതരമായി പരുക്കേറ്റവര്ക്കും വിദഗ്ധ ചികില്സ നല്കാത്തത് കാര്യങ്ങള് കൂടുതല് സങ്കീര്ണമാക്കും.തിരുവനന്തപുരത്ത് നിന്ന് പിടിയിലായ പ്രതികളെ ആദ്യഘട്ടത്തില് ചോദ്യംചെയ്ത വനിതാ ഡിഎഫ്ഒയുടെ സംഘത്തിനെതിരെയാണ് പ്രധാന പരാതി. മനസാക്ഷിയുള്ളവര്ക്ക് കേട്ടുനില്ക്കാന് പോലും കഴിയാത്ത മര്ദ്ദനമുറകളായിരുന്നു ഇവരുടേതെന്ന് പരാതികളില് വിശദീകരിക്കുന്നു.ഇതിന്റെയെല്ലാം ഫലമായി വാരിയെല്ലും തോളെല്ലും പൊട്ടിയത് അടക്കം ഗുരുതര പരുക്കുകളുമായാണ് പ്രതികളെ ഓരോതവണയും കോടതിയില് എത്തിച്ചത്. വിദഗ്ധചികില്സ വേണമെന്ന ആവശ്യം പലപ്പോഴും കോടതിയും പരിഗണിച്ചില്ല. കോടതി നിര്ദ്ദേശിച്ചപ്പോഴും ഉദ്യോഗസ്ഥര് വഴങ്ങിയില്ലെന്നും പരാതിയുണ്ട്. മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നത് വരെ പരുക്കേറ്റവര്ക്ക് വേദന സംഹാരികള് മാത്രം കൊടുത്ത് ഉദ്യോഗസ്ഥര് കൊണ്ടുനടന്നു.പരുക്കറ്റ പ്രതികള്ക്ക് ചികില്സ ലഭിച്ചില്ല എന്ന പരാതിയില് കോതമംഗലം മജിസ്ട്രേറ്റിനോട് ഹൈക്കോടതി റിപ്പോര്ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ ജയിലിലുള്ള പ്രതികളില് പലര്ക്കും ആനവേട്ടക്കേസ് അന്വേഷണസംഘത്തിന്റെ മൂന്നാംമുറ പീഡനം ഏറ്റിട്ടുണ്ട്. ഈ സാഹചര്യത്തില് വിദഗ്ധ ചികില്സക്കായി മുഖ്യമന്ത്രിയെ സമീപിക്കാനാണ് പ്രതികളുടെ ബന്ധുക്കളുടെ ശ്രമം.

Share.

About Author

Comments are closed.