പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം അവസാനിച്ചു

0

പ്രതിഷേധങ്ങള്ക്കും വാക്്പോരിനും ഒടുവില് പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം അവസാനിച്ചു. ലോക്സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റേയും പ്രതിഷേധങ്ങളാണ് സഭയ്ക്ക് അകത്തും പുറത്തും അവസാന ദിവസം അരങ്ങേറിയത്.
അടിയന്തരപ്രമേയനോട്ടിസ് അംഗീകരിക്കാത്തിലും പ്രധാനമന്ത്രി സഭയിലെത്താത്തതിലും പ്രതിഷേധിച്ച് കോണ്ഗ്രസ്, ഇടതുപാര്ട്ടി അംഗങ്ങള് ലോക്സഭയില് നിന്ന് ഇറങ്ങിപ്പോയി.ലളിത്്മോദി വിഷയത്തില് പ്രധാനമന്ത്രി വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് എം.പിമാര് ഗാന്ധിപ്രതിമയ്ക്കു മുന്നില് ധര്ണനടത്തി.പിന്നാലെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്.ഡി.എ എം.പിമാരും മാര്ച്ച് നടത്തി.അതേസമയം കാലാവധി പൂര്ത്തിയ അംഗങ്ങള്ക്ക് ആശംസ അര്പ്പിച്ചാണ് പന്ത്രണ്ട് മണിയോടെ രാജ്യസഭ പിരിഞ്ഞത്. പ്രതിപക്ഷവുമായി സമവായത്തിനെത്താന് സാധിക്കാത്തതിനാല് ചരക്കു സേവന നികുതി ബില് ഈ സമ്മേളനത്തില് രാജ്യസഭയില് അവതരിപ്പിക്കാന് സര്ക്കാരിനായില്ല.

Share.

About Author

Comments are closed.