ഗോവന് ചലച്ചിത്ര മേളയില് പാര്വതി മികച്ച നടി; അവാര്ഡിന് അര്ഹയാക്കിയത് ‘ടേക്ക് ഓഫ്’

0

പനാജി: ഗോവയില്നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഇന്റര്നാഷണല്ഫിലിം ഫെസ്റ്റിവല്ഓഫ് ഇന്ത്യ) മലയാള നടി പാര്വതി മികച്ച നടിയ്ക്കുള്ള അവാര്ഡ് നേടി. മഹേഷ് നാരായണന്സംവിധാനം ചെയ്തടേക്ക് ഓഫ്’  എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്ഡ്.ഗോവ ചലചിത്രമേളയുടെ ചരിത്രത്തില്ആദ്യമായാണ് ഒരു മലയാളിക്ക് അഭിനയത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്ടേക്ക് ഓഫിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.കഷ്ടപ്പെടുന്ന എല്ലാ നഴ്സുമാര്ക്കും പുരസ്കാരം സമര്പ്പിക്കുന്നുവെന്ന് അവാര്ഡ് സ്വീകരിച്ചുകൊണ്ട് പാര്വതി പറഞ്ഞു.ഇറാഖിലെ മലയാളി നഴ്സുമാരുടെ ജീവിതം വരച്ചുകാട്ടുന്നടേക്ക് ഓഫ്’, ഐഎസ് ഭീകരരുടെ പ്രവര്ത്തനങ്ങളില്കലാപകലുഷിതമായ മൊസൂളില്കുടുങ്ങിയ മലയാളി നഴ്സുമാരുടെ രക്ഷപെടാനുള്ള അവസാന ശ്രമവും ഇതിനായി ഇവര്ക്ക് അതിജീവിക്കേണ്ടിവന്ന ദുരിതങ്ങളും വരച്ചുകാണിക്കുന്ന ചിത്രമാണ്.അന്തരിച്ച സംവിധായകന്രാജേഷ് പിള്ളയ്ക്ക് സമര്പ്പിച്ചിരിക്കുന്ന ചിത്രം നിര്മിച്ചത് ആന്റോ ജോസഫും ഷെബിന്ബക്കറും ചേര്ന്നാണ്. പാര്വതിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മേഘാ രാജേഷ് പിള്ളയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിശ്വരൂപത്തിന്റെ ക്യാമറ നിര്വഹിച്ച സാനു ജോണ്വര്ഗീസാണ് ഛായാഗ്രാഹണം. ഷാന്റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്വ്വഹിച്ചിരിക്കുന്നത്. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതം.കഴിഞ്ഞവര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്ഏറെ പ്രശംസപിടിച്ചു പറ്റിയടേക്ക് ഓഫ്എന്ന ചിത്രത്തിനുള്ള ഇരട്ടസമ്മാനമായി പാര്വതി നേടിയ മികച്ച നടക്കുള്ള പുരസ്കാരവും പ്രത്യേക ജൂറി പരാമര്ശവും.എയ്ഡ്സിനെതിരായ പ്രതിരോധ പ്രവര്ത്തനം വിഷയമാക്കിയ ഫ്രഞ്ച് ചിത്രം 120 ബീറ്റ്സ് പെര്മിനിറ്റ് എന്ന ചിത്രത്തിനാണ് മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര് മയൂരം. ചിത്രത്തില്ഷോണ്ഡാല്മാസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാഹ്യുല്പെരസ് ബിസായാര്ട്ടാണ് മികച്ച നടന്‍.എയ്ഞ്ചല്സ് വേര്വൈറ്റ് ചിത്രം ഒരുക്കിയ വിവിയന്ക്യുവാണ് മികച്ച സംവിധായിക. കിരോ റുസ്സോയുടെ ഡാര്ക്ക് സ്കള്ളിനാണ് മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്കാരം. യുണെസ്ക്കോ ഗാന്ധി മെഡല്ഷിറ്റിജ് ഹൊറൈസണ്കരസ്ഥമാക്കി.

Share.

About Author

Comments are closed.