ദീപികയുടെ തലയ്ക്ക് വിലയിട്ട ബിജെപി നേതാവ് രാജിവച്ചു

0

ചണ്ഡീഗഡ് > പത്മാവതി സിനിമയിലെ നായിക ദീപിക പദ്‌കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്സാഗലിയുടെയും തല കൊയ്യുന്നവര്ക്ക്ക 10 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് പാര്ടിന പദവി രാജിവച്ചു. ഹരിയാനയിലെ ബിജെപി നേതാവ് സുരാജ് പാല്‍ അമുവാണ് പാര്ടി മീഡിയ കോഓഡിനേറ്റര്‍ സ്ഥാനം രാജിവച്ചത്. വിവാദ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനനേതൃത്വം കത്തുനല്കിരയതിന് പിന്നാലെയാണ് രാജി. ബിജെപി ഹരിയാന സംസ്ഥാനഅധ്യക്ഷന്‍ സുഭാഷ് ബറാലയ്ക്ക് വാട്‌സ്ആപിലൂടെയാണ് അമു രാജിക്കത്ത് നല്കിായത്.കര്ണിാസേന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയ മുഖ്യമന്ത്രി മനോഹര്ലായല്‍ ഖട്ടറിനെതിരായ രൂക്ഷവിമര്ശമനവും രാജിക്കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്ഷ്ങ്ങളായി പാര്ടി്ക്കുവേണ്ടി ആത്മാര്ഥിമായി താന്‍ പ്രവര്ത്തിശക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള പ്രവര്ത്തടകരെ മുഖ്യമന്ത്രിക്ക് ആവശ്യമില്ലെന്നും അമു കുറ്റപ്പെടുത്തി.
രാജിക്ക് പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനകൂടി സുരാജ് പാല്‍ അമു നടത്തി.ജമ്മു കശ്മീര്‍ മുന്മുതഖ്യമന്ത്രി ഫാറുഖ് അബ്ദുള്ളയെ ലാല്‍ ചൗക്കില് വച്ച് തല്ലണമെന്നാണ് അമുവിന്റെ പുതിയ പ്രഖ്യാപനം. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്ത്തി യശേഷം പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്ത്തു ന്നതിനെപ്പറ്റി മോഡി ആലോചിച്ചാല്‍ മതിയെന്ന ഫാറുഖ് അബ്ദുള്ളയുടെ പരാമര്ശ്മാണ് അമുവിനെ ചൊടിപ്പിച്ചത്. ലാല്‍ ചൗക്കില്‍ വച്ച് താനുമായി കൂടിക്കാഴ്ച നടത്താന്‍ ഫാറുഖ് അബ്ദുള്ളയെ വെല്ലുവിളിക്കുകയാണെന്നും അമു പറഞ്ഞു.

Share.

About Author

Comments are closed.