കലാഭവന് അബി അന്തരിച്ചു

0

എറണാകുളം: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നുഅബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്അര്ബുദബാധയെ തുടര്ന്ന് ഏറെ നാളായിക ചികിത്സയിലായിരുന്നു അബി. യുവനടന്ഷെയ്ന്നിഗം മകനാണ്.ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്അബിയെ എത്തിച്ചത്. ആശുപത്രിയില്എത്തുന്നതിന് മുന്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്വ്യക്തമാക്കി.മിമിക്രി രംഗത്തെ കുലപതികളില്ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മലയാളികള്നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയെന്ന കലാകാരനായിരുന്നുഅമ്പതിലേറെ സിനിമകളില്ശ്രദ്ധേയമായ വേഷങ്ങളും അബി ചെയ്തിട്ടുണ്ട്.ബിഗ് ബി അമിതാഭ് ബച്ചന്‍, മെഗാസ്റ്റാര്മമ്മൂട്ടി എന്നിവരെ തന്മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികള്ക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്.

Share.

About Author

Comments are closed.