ദൂരദര്ശന് മുന്‍പ് സംപ്രേക്ഷണം ചെയ്ത രാമായണ സീരിയലില്‍ രാമനായി അഭിനയിച്ച ടെലിവിഷന്‍ താരം അരുണ്‍ ഗോവിലി ബിജെപിയിലേക്ക്. നേരത്തെ മഹാഭാരത സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാന് ബിജെപിയില്‍ അംഗമായിരുന്നു, ഇദ്ദേഹത്തെ ഫിലിം ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാനാക്കിയത് വിവാദമായിരുന്നു.ബിഹാര്‍, ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അരുണിനെ പ്രചരണത്തിന് ഇറക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകണമെന്ന ആഗ്രഹം അരുണ്‍ ഗോവില്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഡിഡി കിസാന്‍ ചാനലിനു വേണ്ടി കര്‍ഷകര്‍ക്കായുള്ള സീരിയലില്‍ അഭിനയിക്കുകയാണ് ഇദ്ദേഹം.
‘രാമനും’ ബിജെപിയിലേക്ക്
0
Share.