മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട്; മാമാങ്കം ചിത്രീകരണം ആരംഭിക്കുന്നു

0

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടാണ് ഒക്ടോബറില്‍ പ്രഖ്യാപിച്ച മാമാങ്കം. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായി മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കാന്‍ ആരാധകരുടെ പ്രിയ താരമെത്തുകയാണ്.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. മലയാളത്തിലെ ഏക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി അവസാനം മംഗലാപുരത്ത് ആരംഭിക്കും.നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ മാമാങ്കത്തില്‍ അണിനിരക്കും. താര നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ നവോദയ അനുമതി നല്‍കിയിരുന്നു. മാമാങ്കം എന്ന പേരില്‍ നവോദയ 1979 ല്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിളിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന

Share.

About Author

Comments are closed.