അസാമാന്യ രൂപ സാദൃശ്യമാണ് ബോളിവുഡ് ഇപ്പോള് ചര്ച്ച ചെയ്യുന്നത്; ഈ നായികമാരുടെ

0

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറാണ് കത്രീന കെയ്ഫ്. അടുത്തിടെ സിനിമയിലേക്ക് എത്തിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്.ഇരുവരുടെയും രൂപ സാദൃശ്യമാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. ഫാത്തിമ സന നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തൊരു ചിത്രമാണ് ഈ ചര്‍ച്ചക്ക് വഴിതെളിച്ചത്. ദംഗല്‍ നായികയായ ഫാത്തിമയുടെ ഒരു ചിത്രം കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയം.ഇത് ഫാത്തിമയോ അതോ സാക്ഷാല്‍ കത്രീനയോ എന്ന് .ഫാത്തിമ സന ഷെയ്ഖ് അടുത്തിടെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കടുംനിറത്തിലെ സാരിയുടുത്ത് , പൊട്ടു തൊട്ട്, മുടിയൊക്കെ അഴിച്ചിട്ട് അലസയായി നില്‍ക്കുകയാണ് പടത്തില്‍ സന ഫാത്തിമ.പടം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടേണ്ട താമസം ആരാധകര്‍ കമന്റുമായി രംഗത്തുവരികയായി. ഫാത്തിമയ്ക്ക് കത്രീനയുമായി നല്ല രൂപസാദൃശ്യമുണ്ട് എന്നതായിരുന്നു പ്രധാന കണ്ടുപിടിത്തം. പിന്നെ അതിനെ ചൊല്ലിയുള്ള ചര്‍ച്ചയ്ക്കും ചൂടുപിടിച്ചു

Share.

About Author

Comments are closed.