രാഹുല്ഗാന്ധി കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്; തിരഞ്ഞെടുപ്പ് പ്രക്രീയക്ക് ഇന്ന് തുടക്കം

0

രാഹുല്‍ഗാന്ധിയെ അധ്യക്ഷനാക്കാനുള്ള എ.ഐ.സി.സി തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്നാരംഭിക്കും. രാവിലെ പതിനൊന്ന് മണിയ്ക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ പതിനൊന്നാം തിയതി ദില്ലി എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് രാഹുല്‍ഗാന്ധി അദ്ധ്യക്ഷനായി പ്രഖ്യാപിക്കും.പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്. ഇത് വരെ പാര്‍ടി തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് മുതല്‍ മുഖ്യ വരണാധികാരിയായി മാറും.രാവിലെ പതിനൊന്ന് മണിയ്ക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിയുന്ന നാലാം തിയതി വൈകുന്നേരം വരെ മറ്റാരും പത്രിക സമര്‍പ്പിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധിയ അദ്ധ്യക്ഷനായി പ്രഖ്യാപിക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ മാത്രമേയുള്ളു.2000യിരത്തില്‍ അവസാനമായി നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ 56 സെറ്റ് നാമനിര്‍ദേശ പത്രികകളാണ് സോണിയാഗാന്ധിയ്ക്ക് വേണ്ടി ലഭിച്ചത്.ഇത്തവണ അതിലേറെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വോട്ടര്‍മാരായ പത്ത് പിസിസി അംഗങ്ങളും മത്സരിക്കുന്നയാളും ഒപ്പിട്ടാല്‍ ഒരു സെറ്റ് പത്രികയായി. അവസാന തിരഞ്ഞെടുപ്പ് നടന്ന 2000യിരത്തില്‍ സോണിയാഗാന്ധിക്കെതിരെ ജിതേന്ദ്രപ്രസാദ് മത്സരിച്ചതിന് സമാനമായി ഇത്തവണ ആരെങ്കിലും മത്സരിക്കാന്‍ തയ്യാറാകുമോയെന്ന് ഹൈക്കമാന്റ് നിരീക്ഷിക്കുന്നുണ്ട്.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ പതിനൊന്നാം തിയതി വൈകുന്നേരം ദില്ലി എ.ഐ.സി.സി ആസ്ഥാനത്ത് ചെറു ചടങ്ങി വരണാധികാരിയുടെ അദ്ധ്യക്ഷതയില്‍ ചേരും.ഈ ചടങ്ങില്‍ വച്ച് രാഹുല്‍ഗാന്ധി അദ്ധ്യക്ഷനാക്കി കൊണ്ടുള്ള പ്രഖ്യാപാനം വരണാധികാരി മുല്ലപ്പളി രാമചന്ദ്രന്‍ നടത്തും. 132 വര്‍ഷമായി കോണ്‍ഗ്രസ് തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമായി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തുവെന്ന് അറിയിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് രാഹുല്‍ഗാന്ധിയ്ക്ക് കൈമാറും.സാങ്കേതികയമായി അന്നേ ദിവസം മുതല്‍ രാഹുല്‍ഗാന്ധിയാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍. ജനുവരിയില്‍ നടക്കുന്ന എ.ഐ.സി.സി പ്ലീനറി യോഗത്തില്‍ വച്ച് ഔദ്യോഗികമായി അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുക്കുമെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ അറിയിച്ചു.

Share.

About Author

Comments are closed.