കേണല് ഗോദവര്മ്മ രാജായുടെ പേരില് 11-മത് അഖിലേന്ത്യാ ഫുട്ബാൈള്ടൂര്ണമെന്റ് ആഗസ്റ്റ് മാസം 20-ം

0

സെപ്റ്റംബര് മാസം 6-ം തീയതി വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില് ആരംഭിയ്ക്കുകയാമ്.1984- ല് നടന്ന ഒരു ഗ്യാലറിദുരന്തത്തെ തുടര്ന്ന് നിലച്ചുപോയ അന്തപുരിയുടെ ഈ ഫുട്ബാള് മാമാങ്കം കാല്നൂറ്റാണ്ട് കഴിഞ്ഞു. ശിവന്കുട്ടി എം.എല്.എ ജില്ലാ ഫുട്ബാള് അസോസ്സിയേഷന്റെ അമരക്കാരനായി വന്നതിനു ശേഷൺ 2010 ലാണ് പുനസംഘടിപ്പിച്ചത്. കേരളാ ഗവണ്മെന്റും, തിരുവനന്തപുരം കോര്പ്പറേഷനും മറ്റ് ഇതര സ്ഥാപനങ്ങളുമാണ് ഈ ടൂര്ണമെന്റിന്റെ സ്പോണ്സര്
മാര്.അനന്തപുരിയുടെ ഫുട്ബാള് പ്രേമികളുടെ ഇഷ്ടപ്പെട്ട ടീമായ ബി. എസ്.എഫ് ജലന്തര്, ദേശീയതലത്തില് രണ്ടാം ഡിവിഷനിലെ രണ്ടാം സംസ്ഥാനക്കാരായ ഡി.എസ്.കെ. പുനെ മുന് ഐലീഗ് ടീമായ എയര് ഇന്ത്യാ മുബൈ, ഇന്ത്യയില് ഏറ്റവും പഴക്കമുള്ള ടീമായ എംആര്.സി വെല്ലിംഗ്ടണ്, കൂടുതല് സര്വ്വീസ് കളിക്കാരെ ഉള്പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യന് നേവി, വെസ്റ്റേണ് റയില്വേ മുബൈ, നാഗപ്പൂര് എഫ്.സി, സി.ആര്.പി.എഫ് ജലന്തര്, എസ്.ബി. ഹൈദ്രാബാദ് തുടങ്ങി കേരളത്തിലെ ഗ്ലാമര് ടീമുകളായ എസ്.ബി.റ്റി, ടൈറ്റാനിയം, കെ.എസ്.ഇ.ബി, കേരളാ പോലീസ്, എ.ജി.എസ് കേരളാ, കേരളത്തിന്റെ ഭാവിയിലെ സന്തോഷ് ട്രോഫിതാരങ്ങളായി വാര്ത്തെടുക്കുന്ന കേരളാ ഇലവാന് തുടങ്ങിയ ടീമുകളാമ് ഈ ടൂര്ണമെന്റില് മാറ്റുരയ്ക്കുന്നത്.ഈ ടൂര്ണമെന്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ടൂര്ണമെന്റിലെ കറുത്ത കുതിരകളാകാന് സാധ്യതയുള്ള ഡി.എസ്.കെ. പുനെയ്ക്കു വേണ്ടി ഹോളണ്ടിലെ കളിക്കാരനായ ലൂക്ക്, സ്പെയിന്ലെ വാലന്സിയ ക്ലബ്ബില് നിന്നും വന്ന പെറിക്കും, ഇന്ത്യന് ഇന്റര്നാഷണലായ തോയ്ബാസിംഗും ബൂട്ടണിയുന്നു.കഴിഞ്ഞവര്ഷത്തെപ്പോലെ സൗജന്യമായിട്ടല്ല ഈ വര്ഷം ടൂര്ണമെന്റ് നടത്തുന്നത്. ഭാരിച്ച ചിലവ് ഈ ടൂര്ണമെന്റ് നടത്തുന്നതിീലേയ്ക്ക് ആവശ്യമാണ്. ടൂര്ണമെന്റ് ടിക്കറ്റ് നിരക്ക് ഏര്പ്പെടുത്തിയാണ് നടത്തുന്നത്. ഗ്യാലറി 30 രൂപയുൺ, കസേരയ്ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഗ്യാലറി സീസണ് ടിക്കറ്റ 500 രൂപയും, കസേര സീസണ് ടിക്കറ്റ് 750 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്രയും തുക മുടക്കുന്ന ഒരാള്ക്ക് 27 മത്സങ്ങള് കാണാന് കഴിയും. എല്ലാ ഫുട്ബോള് പ്രേമികളുടെയും മാദ്ധ്യമ പ്രവര്ത്തകരുടെയും വിഷ്വല് മാദ്ധ്യമങ്ങളുടെയും പൂര്ണ്ണമായ സഹകരണം അഭ്യര്ത്ഥിക്കുന്നു.

Share.

About Author

Comments are closed.