ലക്ഷദ്വീപില്‍ തീരസേനയ്‌ക്കും നേവിക്കുമെതിരെ പ്രതിഷേധം ; തിങ്കളാഴ്‌ച തീരസേന ആസ്ഥാനത്തേക്ക് സിപിഐ എം മാര്ച്ച്്

0

കോഴിക്കോട് > കാറും കോളും അടങ്ങാതെ ലക്ഷദ്വീപ്  വിറങ്ങലിക്കുമ്പോഴും ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താത്ത കോസ്റ്റ്ഗാര്‍ഡിനും നാവിക സേനയ്ക്കുമെതിരെ ദ്വീപ് ജനതയില്‍ പ്രതിഷേധം. ജീവനക്കാരുള്‍പ്പെട്ട ഉരുക്കള്‍ കരയ്ക്കടുക്കാനാകാതെ ജീവിതത്തിനും മരണത്തിനുമിടയില്‍ ഉലയുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത് പോര്‍ട്ടിലെ ജീവനക്കാരും പൊലീസും നാട്ടുകാരുമായിരുന്നുവെന്ന് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.കേന്ദ്രസേനയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ തിങ്കളാഴ്ച തീരസേനയുടെ ആസ്ഥാനത്തേക്ക് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് പാര്‍ടിയുടെ ലക്ഷദ്വീപ് സെക്രട്ടറി ലുഖ്മാന്‍ ഉല്‍ ഹക്കീം അറിയിച്ചു. സിഐടിയുവും ഡിവൈഎഫ്ഐയും സമരത്തില്‍ പങ്കാളിയാകും.ലക്ഷദ്വീപില്‍ കോസ്റ്റ്ഗാര്‍ഡിന് സി 421, സി 406 എന്നിങ്ങനെ രണ്ട് രക്ഷാപ്രവര്‍ത്തന വാഹനങ്ങളുണ്ട്. എന്നാല്‍ ഓഖി കൊടുങ്കാറ്റില്‍ എവിടെയും രക്ഷകരാവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. കടലില്‍പ്പെട്ട അല്‍നൂര്‍ എന്ന ഉരുവിലെ ഏഴുപേരെ രക്ഷിച്ചത് കൊടിത്തല എന്ന കപ്പലിലെ ക്യാപ്റ്റന്‍ അശോക്കുമാറും പോര്‍ട്ട് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നായിരുന്നു.വര്‍ഷങ്ങള്‍ക്കുശേഷമാണ് ലക്ഷദ്വീപ് ഇത്തരമൊരു പ്രകൃതിക്ഷോഭത്തിന് സാക്ഷ്യംവഹിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ദുരന്തത്തിന്റെ ആഴം കുറയ്ക്കാനുള്ള  രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നതാണ് തീരസേനയുടെയും നാവികസേനയുടെയും ലക്ഷ്യം.  എന്നാല്‍, അടിയന്തരഘട്ടത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ രണ്ട് സേനയ്ക്കും കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. കില്‍ത്താന്‍ ദ്വീപില്‍ കേരളത്തില്‍നിന്നുള്ള ലോര്‍ഡ് ഓഫ് ഓഷ്യന്‍ എന്ന ഉരു ഇപ്പോഴും കരയ്ക്കടുപ്പിക്കാനാവാതെ കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ യഹോവയെന്ന ഉരുവിന്റെ അവസ്ഥയായിരിക്കും ഈ ബോട്ടിനെന്നും ലുഖ്മാന്‍ പറഞ്ഞു. പ്രശ്നം കലക്ടര്‍ താരിഖ് തോമസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്്

Share.

About Author

Comments are closed.