ഇന്ന് എനിക്ക് കുറ്റബോധം’; തുറന്നുപറഞ്ഞ് ലിസി

0

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി ലിസി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു. സിനിമയിലേക്കുള്ള തിരിച്ച് വരവ് ഫേസ്ബുക്കിലൂടെ ലിസി തന്നെയാണ് വെളിപ്പെടുത്തിയത്.സംവിധായകന്പ്രിയദര്ശനുമായുള്ള വിവാഹത്തെ തുടര്ന്ന് സിനിമയില്നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. എന്നാല്പ്രിയദര്ശനുമായുള്ള വിവാഹ മോചനം പിന്നെയും ആരാധകരെ ആശങ്കയിലാഴ്ത്തി.വിവാഹ മോചനത്തിന് ശേഷം താരം സ്വന്തം ബിസിനസ്സുമായി സജീവമായിരുന്നു. സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഇതിനിടെ മകള്കല്യാണിയും സിനിമാ രംഗത്തെത്തി.മകളുടെ അരങ്ങേറ്റവും ലിസിയുടെ തിരിച്ചുവരവും, ലിസിയെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായൊരു വാര്ത്തയാണ് ഇപ്പോള്പുറത്തുവന്നിട്ടുള്ളത്.തെലുങ്ക് സിനിമയിലൂടെയാണ് ലിസി തിരിച്ചുവരുന്നത്. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്നിഥിനും മേഘനയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.27 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്പരിഭ്രമത്തോടെയാണ് ക്യാമറയ്ക്ക് മുന്നില്നിന്നതെന്ന് ലിസി പറയുന്നു. തുടക്കത്തിലെ ആശങ്ക പിന്നീട് അകന്നുപോയെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്വിജയകരമായി പൂര്ത്തിയാക്കിയെന്നും കുറിച്ചിട്ടുണ്ട്.കരിയറിന്റെ തുടക്കകാലത്ത് തന്നെ തെലുങ്ക് സിനിമയില്അഭിനയിക്കാനുള്ള ഭാഗ്യം ലിസിക്ക് ലഭിച്ചിരുന്നു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റുമായിരുന്നു. തെലുങ്ക് സിനിമ ഉപേക്ഷിച്ചതില്കുറ്റബോധമുണ്ടെന്നും പക്ഷേ അന്ന് വേറെ വഴിയില്ലായിരുന്നുവെന്നും ലിസി ഫേസ്ബുക്കില്കുറിച്ചു.

Share.

About Author

Comments are closed.