നേപ്പാളില്‍ ഭൂചലനം മൂലം മരണം 10000 ത്തോളം കവിഞ്ഞെന്നാണ് കണക്ക്. തിരച്ചില്‍ തുടരുകആണ്.
നേപ്പാളില്‍ ടൂറിസ്റ്റ് മേഖല അപ്പാടെ തകര്‍ത്തുകൊണ്ട് സംഹാരതാണ്ഡവമാടിയ ഭൂകന്പം നാശം വിതച്ചത് ഒരു ജനതയുടെ സംസ്കാരത്തേയും വിശ്വാസത്തേയും തകിടം മറിച്ചു. അനാഥമായ കുടുംബങ്ങളുടേയും കുഞ്ഞുങ്ങളുടേയും ദീനരോധനമാണ് ഇപ്പോള്‍ നേപ്പാളില്‍ അലയടിക്കുന്നത്.
തിരിച്ചറിയാന്‍ വയ്യാത്ത ശരീരത്തെ കൂട്ടിയിട്ട് കത്തിക്കുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തടരുന്നത്. ഇന്ത്യ അടക്കമുള്ള മറ്റെല്ലാ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.
സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് ചിലര്‍ അവിടെ നിന്നും പലായനം ചെയ്യുകയും ചെയ്യുന്നു. ചരിത്രസ്മാരകങ്ങളടക്കം തകര്‍ന്ന നേപ്പാളില്‍ ടൂറിസ്റ്റ് മേഖലയാകെ ഭൂകന്പം കവര്‍ന്നെടുക്കുകയായിരുന്നു.