ബോളിവുഡ് താരം അക്ഷയ് കുമാറിന് പൊള്ളലേറ്റു

0

ഷൂട്ടിങ്ങിനിടെ അക്ഷയ് കുമാറിന് പൊള്ളലേറ്റു. ബോളിവുഡിലെ ആക്ഷന് ഹീറോയാണ് അക്ഷയ് കുമാര്. ആക്ഷന് രംഗങ്ങളില് അഭിനയിക്കുമ്പോള് കൂടുതല് ഒറിജിനാലിറ്റിക്കായി ഡ്യൂപ്പ് പോലുമില്ലാതെ ഫൈറ്റ് സീന് ചെയ്യാന് ശ്രമിക്കുന്ന ശീലവും അക്ഷയ് കുമാറിനുണ്ട്. ഇങ്ങനെ ഡ്യൂപ്പിനെ വേണ്ടെന്ന് വച്ച് ആക്ഷന് രംഗത്തില് അഭിനയിക്കുമ്പോല് അക്ഷയ് കുമാറിന് പൊള്ളലേറ്റു. സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാലിന് പൊള്ളലേല്ക്കുകയായിരുന്നു. സിനിമയില് ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസിക രംഗങ്ങളില് അഭിനയിക്കുന്ന ചുരുക്കം താരങ്ങളില് ഒരാളാണ് അക്ഷയ് കുമാര്.സിങ് ഈസ് ബ്ലിങ് എന്ന സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തീഗോളത്തിന് മുകളിലൂടെ ചാടിക്കടക്കുന്നതിനിടെ മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. തീ ദേഹത്ത് പടര്ന്നതോടെ അദ്ദേഹം പെട്ടന്നു തന്നെ നിലത്തമര്ന്ന് കിടന്ന് തീ അണക്കാന് ശ്രമിച്ചു. അപകടത്തില് കാലിന് പൊള്ളലേറ്റു.

Share.

About Author

Comments are closed.