ഷവോമി എംഐ എ-2, എംഐ എ-2 ലൈറ്റ് ഫോണുകള്‍ പുറത്തിറക്കി

0

ഷവോമി എംഐ എ-2 മോഡലുകള്‍ക്ക് 20,100 മുതല്‍ 28,100 വരെയും എംഐ എ-2 ലൈറ്റ് മോഡലുകള്‍ക്ക് 14,400 മുതല്‍ 18,400 വരെയുമാണ് വില.

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ എംഐ എ-2, എംഐ എ-2 ലൈറ്റ് എന്നീ മോഡലുകള്‍ അവതരിപ്പിച്ചു. വെര്‍ട്ടിക്കിളായി നല്‍കിയിരിക്കുന്ന ഡ്യുവല്‍ കാമറയാണ് ഈ ഫോണുകളുടെ പ്രത്യേകത.ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പുറത്തിറങ്ങുന്ന എംഐ എ-2, സ്‌നാപ്ഡ്രാഗണ്‍ 660 എസ്.ഒ.സി പ്രോസസര്‍, 4 ജിബി, 6 ജി.ബി റാം, 32 ജിബി മുതല്‍ 128 ജിബി വരെ സംഭരണ ശേഷി എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.ഇതിന് പുറമെ, 5.99 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഗോറില്ല ഗ്ലാസിന്റെ സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യമാറയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഫെയ്‌സ് ഡിറ്റഷന്‍ സംവിധാനത്തിനും ഓട്ടോഫോക്കസിനുമൊപ്പം ഡുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷും എംഐ എ-2വില്‍ ഒരുക്കിയിട്ടുണ്ട്.ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് എംഐ എ-2 ലൈറ്റിലും നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 625 എസ്.ഒ.സി പ്രോസസര്‍, 3 ജിബി, 4 ജിബി റാം, 32 ജിബി, 64 ജിബി സംഭരണശേഷി എന്നിവയാണ് സവിശേഷത. അതേസമയം, എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സംഭരണശേഷി 256 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും.5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ പുറത്തിറക്കുന്ന എംഐ എ-2 ലൈറ്റില്‍ 12 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.എംഐ എ-2 മോഡലില്‍ 3010 എംഎഎച്ച് ബാറ്ററിയും, എംഐ എ-2 ലൈറ്റില്‍ 4000 എംഎഎച്ച് ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്.ഷവോമി എംഐ എ-2 മോഡലുകള്‍ക്ക് 20,100 മുതല്‍ 28,100 വരെയും എംഐ എ-2 ലൈറ്റ് മോഡലുകള്‍ക്ക് 14,400 മുതല്‍ 18,400 വരെയുമാണ് വില. ഓഗസ്റ്റ് പത്ത് മുതല്‍ ഫോണ്‍ വിപണിയില്‍ എത്തും.

Share.

About Author

Comments are closed.