അറ്റോര്ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീംകോടതി

0

ബാറുടമകൾക്ക് വേണ്ടി അറ്റോർണി ജനറലിന് ഹാജരാകാമെന്ന് സുപ്രീംകോടതി. ഹാജരാകുന്നതിൽ നിന്ന് എജിയെ വിലക്കാനാകില്ല. അദ്ദേഹത്തെ നിയമിച്ചത് സുപ്രീംകോടതിയല്ല, കേന്ദ്രസർക്കാരാണ്. ചട്ടലംഘനമുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും കോടതി വിലയിരുത്തി. ബാറുടമകൾക്ക് വേണ്ടി ഹാജരാവുന്നതിൽ നിന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയെ വിലക്കണമെന്ന ടി.എൻ. പ്രതാപന്റെ ആവശ്യം കോടതി തള്ളി.അതേസമയം, ബാറുടമകൾക്കുവേണ്ടി എജി ഹാജരാകുന്നതിനെ സംസ്ഥാന സർക്കാർ അഭിഭാഷകർ ഇന്നു കോടതിയിൽ എതിർത്തില്ല. സംസ്ഥാന സർക്കാരുകളല്ലേ ഇക്കാര്യത്തിൽ എതിർപ്പറിയിക്കേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിനുപോലും അഭിഭാഷകർ മറുപടി പറഞ്ഞില്ല. ബാർ കേസിൽ എജി ഹാജരാകുന്നതിനെ എതിർത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.സര്ക്കാര് മദ്യനയം ചോദ്യം ചെയ്തുള്ള ഹര്ജിയില് ബാറുടമകള്ക്ക് വേണ്ടിയാണ് അറ്റോര്ണി ജനറല് സുപ്രീം കോടതിയില് ഹാജരായത്. ഹാജരായത് നിയമപ്രകാരമാണെന്നായിരുന്നു എജിയുടെ വാദം.

Share.

About Author

Comments are closed.