അതിര്‍ത്തി പ്രദേശങ്ങളില്‍ വീണ്ടും വെടിവയ്പ്. രാവിലെ എട്ടുമണിയോടെയാണ് പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ആസാമിലെ കോക്രജാര്‍ ജില്ലയില്‍ ഭീകരവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ കെ.എല്‍.ഒ. ഗ്രൂപ്പിലുള്‍പ്പെട്ട ഒരു ഭീകരന് കൊല്ലപ്പെട്ടു. രാവിലെ ഗുവാഹട്ടിക്കും കോക്രാജറിനും ഇടയിലെ റയില്‍വെ ട്രാക്കില്‍ നിന്ന് 7 കിലോ സ്ഫോടക വസ്തുക്കളാണ് സൈനികര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നാളെ നടക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പെടെ ഭീകരാക്രമണ ഭീഷണിയുള്ള ഇടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
അതിര്‍ത്തി പ്രദേശങ്ങളില്‍ വീണ്ടും പാക്ക് വെടിവയ്പ്
0
Share.