സൗരോര്ജത്തില് പ്രവര്ത്തിക്കുന്ന ആദ്യ വിമാനത്താവളമാകാന് നെടുമ്പാശേരി

0

സൗരോര്ജത്തില് പ്രവര്ത്തിക്കുന്ന ആദ്യ വിമാനത്താവളമാകാന് നെടുമ്പാശേരി ഒരുങ്ങുന്നു. റണ്വേയോട് ചേര്ന്ന ഭൂമിയില് നാല്പത്തിരണ്ടായിരം സോളര് പാനലുകള് അണിനിരത്തിയാണ് പദ്ധതി തയാറാകുന്നത്. എട്ട് ജലവൈദ്യുത പദ്ധതികള് അടക്കം പരിപാടികളുമായി കേരളത്തിന്റെ ഊര്ജക്ഷാമം പരിഹരിക്കാനും സിയാല് എന്ന വിമാനത്താവളകമ്പനി ഒരുങ്ങുകയാണ്.അത്താണിയില് നിന്നുള്ള വഴിയില് വലതുവശത്ത് തരിശായികിടന്ന ഭൂമിയിലാണ് ഈ സോളര് പാടം. 62കോടി ചിലവില് 42,000 പാനലുകള്, ഇവയാണ് ഇനി രാജ്യാന്തര വിമാനത്താവളത്തിന്റെയാകെ ഊര്ജ ശ്രോതസാകുന്നത്. പകല് ഉല്പാദിപ്പിക്കുന്ന വൈദ്യുതി, കെഎസ്ഇബിക്ക് നല്കി രാത്രി ആ കണക്കില് തിരികെ വാങ്ങും. ആറുവര്ഷം കൊണ്ട് മുടക്കുമുതല് തിരികെ പിടിക്കാം.സോളാര്പാടമൊരുക്കിയ ഭൂമി അതിനായി മാത്രം ഒഴിച്ചിടേണ്ട. ഭാവിയില് കെട്ടിടം കെട്ടിയാല് മുകളിലേക്ക് മാറ്റാനും കഴിയും. ഇതിനെല്ലാം പുറമെയാണ് എട്ട് ചെറുകിട ജലവൈദ്യുതപദ്ധതികളും ഒരുക്കാന് സിയാല് തയ്യാറെടുക്കുന്നത്. ആദ്യത്തേത് കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില് മൂന്നുമാസത്തിനകം തുടങ്ങുമെന്നും എംഡി വിജെ കുര്യന് വെളിപ്പെടുത്തി.

Share.

About Author

Comments are closed.