മീശ’യിൽ പട്ടികജാതി സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്ന് പരാതി

0

തൃശൂർ: മീശ നോവലിൽ പട്ടികജാതി സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്നും പരാതി. പുസ്‍തകം പിൻവലിക്കണമെന്നും എഴുത്തുകാരൻ എസ് ഹരീഷിനെതിരെയും ഡിസി ബുക്സിനെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപട്ടികജാതി കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പട്ടികജാതി മോർച്ച.മാതൃഭൂമി ആഴ്ചപ്പതിപ്പും പിന്നീട് ഡി സി ബുക്‌സും പ്രസിദ്ധീകരിച്ച മീശ നോവൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് എസ് ഹരീഷ് നോവലിലൂടെ പട്ടികജാതി സ്ത്രീകളെ പരസ്യമായി ആക്ഷേപിച്ചുവെന്ന ആരോപണം ശക്തമാകുന്നത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 294-ാം പേജിലാണ് വിവാദ പരാമർശം. പെലക്കള്ളികളെ ലൈംഗികമായി ഉപയോഗിച്ചെന്ന അശ്ലീല പരാമർശം പുലയ വിഭാഗത്തിലെ സ്ത്രീകൾക്ക് പൊതു സമൂഹത്തിൽ മാനഹാനിയുണ്ടായേക്കിയെന്നാണ് വിമർശനം.സംഭവത്തിൽ എഴുത്തുകാരനും പ്രസാദകർക്കുമെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമം നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പട്ടിക ജാതി മോർച്ച ദേശീയപട്ടികജാതി കമ്മീഷന് പരാതി നൽകി. ഡിസി ബുക്ക്സ് പുറത്തിറക്കിയ പുസ്തകം വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share.

About Author

Comments are closed.