ഇങ്ങനെയാണ് ഹൃത്വിക് ഗ്രീക്ക് ദേവനായത്; ഈ ഭംഗിയുടെ രഹസ്യം ഇതാണ്

0

വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്‍മാരുടെ പട്ടികയില്‍ മൂന്നാമതായെത്തിയത് ഹൃത്വിക് ആയിരുന്നു.ബോളിവുഡ് താരം ഹൃത്വിക് റോഷന് യവന സുന്ദരന്‍ എന്നൊരു ഇരട്ടപ്പേരുണ്ട്. ആ പേരിന് കാരണം മറ്റൊന്നുമല്ല, ആകര്‍ഷണീയമായ കണ്ണുകളും ഭംഗിയുള്ള ശരീരവുമാണ് ഹൃത്വിക്കിന്റെ കരുത്ത്. ഒപ്പം അതിമനോഹരമായി നൃത്തം ചെയ്യാനുള്ള കഴിവും. വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട് കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്‍മാരുടെ പട്ടികയില്‍ മൂന്നാമതായെത്തിയത് ഹൃത്വിക് ആയിരുന്നു.

സ്‌കൂള്‍ പഠനകാലത്ത് അന്തര്‍മുഖനായിരുന്നു ഹൃത്വിക്. വിക്കുണ്ടായിരുന്ന ഹൃത്വികിനെ സഹപാഠികള്‍ കളിയാക്കിയതായിരുന്നു കാരണം. മാത്രമല്ല കൈവിരലുകളുടെ എണ്ണക്കൂടുതലും അദ്ദേഹത്തെ മറ്റുള്ളവര്‍ക്കു മുന്‍പില്‍ പരിഹാസ്യനാക്കി. സംസാരവൈകല്യം മാറ്റാന്‍ ബാല്യകാലത്ത് തുടര്‍ച്ചയായി സ്പീച്ച്‌തെറാപ്പിക്ക് വിധേയനാകുകയും ചെയ്തു.ഇതൊന്നും കൂടാതെ കുട്ടിക്കാലത്തും കൗമാരകാലത്തും ഹൃത്വിക് നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നു. നട്ടെല്ലിനെ ബാധിക്കുന്ന രോഗത്തെ തുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചിരുന്നു. ഈ വേദന സഹിച്ചാണ് നൃത്തം പഠിച്ചത്. എന്നാല്‍ ഇതെല്ലാം മറികടന്ന് ഹൃത്വിക് ഇന്ന് യുവാക്കളുടെ ഹരമായി മാറിയിട്ടുണ്ടെങ്കില്‍ അതിന് പിറകില്‍ വലിയ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

നല്ല ശരീരം ലഭിക്കാന്‍ കുറുക്കുവഴികളില്ലെന്ന് പറയുകയാണ് ഹൃത്വിക്. ബോഡി ബില്‍ഡിങ് ചെയ്യുന്ന അവസരങ്ങളില്‍ സ്റ്റിറോയ്ഡ് പോലുള്ള ചതിക്കുഴികളെ ആശ്രയിക്കരുത്. കൃത്യമായ വ്യായാമവും ഭക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ഹൃത്വിക് പറയുന്നു

ജിമ്മില്‍ പോകുന്നതാണ് ഫിറ്റ്‌നസ് എന്ന് കരുതരുത്. എല്ലാവര്‍ക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഉണ്ടാകില്ല. പിന്നെ ഒറ്റയടിക്ക് സിക്‌സ് പാക്ക് ഉണ്ടാക്കി കളയാം എന്ന് വിചാരിക്കരുത്. അതിന് നൂറ് കുറുക്കുവഴികളുമായി പലരും നിങ്ങളെ ഉപദേശിക്കും. മസില്‍ പെരുപ്പിക്കുന്നതുമല്ല ഫിറ്റ്‌നസ്. അതൊരു സന്തോഷമാണ്. സന്തോഷമുണ്ടെങ്കില്‍ നമുക്ക് ഒന്നും വലിയ ഭാരമായി തോന്നുകയില്ല. ഫിറ്റ്‌നസ് ആഗ്രഹിക്കുന്ന യുവാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാവരുടെയും ശരീരം ഒരുപോലെയല്ല. നമ്മുടെ ശരീരത്തെ മനസ്സിലാക്കി വേണം വര്‍ക്കൗട്ട് ചെയ്യാന്‍. ശരീരത്തെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള പുകവലിയോടും മയക്കുമരുന്നുകളോടും ആദ്യം അകലം പാലിക്കണം. എല്ലാദിവസവും കുറച്ച് സമയം വ്യായാമത്തിനായി നീക്കി വെയ്ക്കണം. ശരീരഭാരം നിയന്ത്രിക്കണം. ആരോഗ്യമുള്ള ഒരു മനസ്സിന് ഉടമയാണെങ്കില്‍ മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ- ഹൃത്വിക് പറയുന്നു.

Share.

About Author

Comments are closed.