സ്വന്തം മുറിയില്‍ വെച്ച് ഒരു ടോപ്ലെസ് സെല്‍ഫി എടുക്കുമ്പോള്‍ പോപ് താരമായ ക്രിസ്റ്റിന അഗ്വിലേറ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല അതൊരു വിവാദമാകുമെന്ന്. അതുകൊണ്ടാവണമല്ലോ അവര്‍ ഇനി കുറച്ച് പേഴ്സണല്‍ സ്റ്റഫ് കാണിച്ചുതരാം എന്ന ക്യാപ്ഷനോടെ പോപ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ എന്തിലും ഏതിലും മതവികാരം വ്രണപ്പെടുന്ന ഒരു കാലത്താണ് താന്‍ സെല്‍ഫി എടുക്കുന്നത് എന്നത് ക്രിസ്റ്റിന ശ്രദ്ധിച്ചില്ല. ഫലമോ സെല്‍ഫി വിവാദമായി. സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ ഒരു സരസ്വതി വിഗ്രഹം പെട്ടതാണ് വിവാദത്തിന് കാരണമായത്.
സരസ്വതിയുടെ വിഗ്രഹത്തിന് മുന്നില്‍ നടിയുടെ സെല്‍ഫി വിവാദമാകുന്നു!
0
Share.