ഓര്‍മ്മകളില്‍ വീണ്ടും ഹിരോഷിമ തെളിയുമ്പോള്‍

0

ആഗസ്റ്റ് 6 ന് വീണ്ടും ഹിരോഷിമ ഓര്‍മ്മയില്‍ തെളിയുന്നു. മുതലാളിത്ത രാജ്യങ്ങളുടെ യുദ്ധക്കൊതിയില്‍ ജീവിതം നഷ്ടപ്പെട്ടവരുടെ ഓര്‍മകളില്‍ വീണ്ടും ഹിരോഷിമയിലെ സ്മാരകത്തില്‍ പൂക്കള്‍ വര്‍ഷിക്കപ്പെടും.1945 ആഗസ്റ്റ് ആറിന് ശാന്തസുന്ദരമായി ഉണര്‍ന്നെണീറ്റ് പതിവുപോലെ പ്രവര്‍ത്തിച്ച് തുടങ്ങിയ ഹിരോഷിമ എന്ന സുന്ദര നഗരത്തിന് മേല്‍ രാവിലെ 8.15 നായിരുന്നു എനോള ഗേ ടിബറ്റ്‌സ് എന്ന അമേരിക്കന്‍ വിമാനം പറന്നുയര്‍ന്ന് 12.5 ടണ്‍ ഭാരമുള്ള ലിറ്റില്‍ ബോയ് എന്ന ഓമനപ്പേരില്‍ ദുരന്തം വിതറിയത്.നിമിഷങ്ങള്‍ക്കുള്ളില്‍ എണ്‍പതിനായിരത്തോളം ജീവനുകളും അതിലേറെ പ്രതീക്ഷകളും കരിഞ്ഞ് ചാമ്പലായി. മരിച്ചവര്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം ആളുകള്‍ അണുബോംബിന്റെ കെടുതികള്‍ പേറേണ്ടി വന്നു. പത്ത് ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് അന്ന് ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടത്. തലമുറകള്‍ക്കിപ്പുറവും ആ ദുരന്തത്തിന്റെ കഷ്ടതകള്‍പേറി ജീവിക്കുന്ന ഒരുപാട് മനുഷ്യ ജന്മങ്ങളെക്കാണാം. ആ കാഴ്ചകള്‍ ഇനിയൊരുയുദ്ധം വേണ്ട എന്ന ചിന്തയെ വീണ്ടും ഊട്ടിഉറപ്പിക്കുന്നതാണ്.ഹിരോഷിമയുടെ കണ്ണുനീര്‍ വറ്റും മുന്‍പ് നാഗസാക്കിയിലും അമേരിക്ക തങ്ങളുടെ യുദ്ധക്കൊതിയുടെ വിത്തുകള്‍ പാകി . 21 ടണ്‍ സ്‌ഫോടക ശേഷിയുള്ള ഫാറ്റ്മാന്‍ എന്ന പ്ലൂട്ടോണിയം ബോംബായിരുന്നു നാഗസാക്കിയില്‍ കണ്ണീര്‍ച്ചാല്‍ തീര്‍ത്തത്. എഴുപത്തി അയ്യായിരത്തോളം ജീവിതങ്ങളാണ് ഫാറ്റ്മാന്‍ തകര്‍ത്തെറിഞ്ഞത്. അതിലേറെയാണ് നരകയാതന അനുഭവിച്ച ജന്മങ്ങള്‍.ഓരോ ആഗസ്റ്റ് ആറിനും ഹിരോഷിമ ഒരു സ്മരണയായി ഉയര്‍ത്തെഴുന്നേല്‍ക്കും. യുദ്ധക്കൊതിയുടെ മറവില്‍ സര്‍വ്വവും നഷ്ടപ്പെട്ട ജീവിതങ്ങുടെ ഓര്‍മ്മകള്‍ പുതുക്കി വീണ്ടും അവര്‍ പ്രതിജ്ഞ ചെയ്യും വേണ്ട നമുക്കു വേണ്ട ഇനിയൊരു യുദ്ധം

Share.

About Author

Comments are closed.