ടോൾ ഗേറ്റി’ ൽ നായകനായി ഗോപിസുന്ദർ

0

സംഗീത സംവിധായകൻ ഗോപിസുന്ദർ നായകനാകുന്നു.ടോൾ ഗേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഗോപിസുന്ദർ അഭിനയത്തിലേക്ക് കാൽവെക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നടൻ ദുൽഖർ സൽമാനാണ് പുറത്തുവിട്ടത് .”സസ്‌പെന്‍സ് പൊളിക്കുന്നു…എന്റെ അടുത്ത സുഹൃത്തും പ്രതിഭാധനനുമായ ഗോപി സുന്ദറിന്റെ സിനിമാരംഗപ്രവേശം ഏറെ സന്തോഷത്തോടെ ഞാന്‍ പ്രഖ്യാപിക്കുന്നു… ഗോപീ എനിക്കറിയാം നിന്റെ സംഗീതത്തിലെന്ന പോലെ അഭിനയത്തിലും നീ മാജിക് തീര്‍ക്കുമെന്ന്.. ടോള്‍ ഗേറ്റിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍….കാണാനായി കാത്തിരിക്കാനാകുന്നില്ല.”.ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഹരികൃഷ്ണനാണ്.ചിത്രത്തിന്റെ നിർമാണം ഹസീന സലാമാണ്‌ .ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തന്റെ സംഗീതം ഗോപി സുന്ദര്‍ തന്നെയാണ്.

Share.

About Author

Comments are closed.