ഡൌണ്‍കറുത്ത കരയുള്ള മുണ്ടുടുത്ത് ലാലേട്ടൻ; ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ്- മുരളീ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.മോഹന്‍ലാൽ കറുത്ത കരയുള്ള മുണ്ടുടുത്ത് കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയത്. മോഹൻലാലിന്റെ ലുക്ക് എങ്ങനെയാകും എന്ന ആകാംക്ഷയിലാണ് ആരാധകർ. അതിനാൽ തന്നെ അതിലും സസ്പെൻസ് വെച്ചുകൊണ്ട് മോഹൻലാലിന്റെ മുഖം കാണിക്കാതെയാണ് പോസ്റ്റർ.പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിൽ മോഹൻലാൽ നായകനാകും. നടൻ മുരളീ ഗോപിയാണ് ചിത്രത്തിന്‍റെ രചന. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.സുകുമാരന്‍റെയും ഭരത് ഗോപിയുടെയും മക്കൾ ഒന്നിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതിന്‍റെ സന്തോഷം മോഹൻലാൽ മുൻപ് പങ്കുവെച്ചിരുന്നു. മോഹൻലാലിനായി എഴുതുകയെന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും തന്‍റെ സ്വപ്ന പ്രോജക്റ്റാണ് ലൂസിഫറെന്നും മുരളീ ഗോപിയും പ്രതികരിച്ചിരുന്നു.

Share.

About Author

Comments are closed.