കേരള സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി. ബാറുടമകള്‍ മദ്യനയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇപ്രകാരം പറഞ്ഞത്. ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചത് ഫൈവ് സ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ഫോര്‍ സ്റാറുകള്ക്ക് നല്‍കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നാണ്. ഫൈവ് സ്റാര്‍ ബാറുകളുടെ ലൈസന്‍സും വിവേചനമുണ്ടായെങ്കില്‍ റദ്ദാക്കണമെന്നും കോടതി അറിയിച്ചു. ഉച്ചയ്ക്ക് ശേഷവും ഹര്‍ജിയില്‍ വാദം തുടരുന്നുണ്ട്.ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി ബാറുടമകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന് എംഎല്‍എ ഹര്‍ജി നല്‍കിയിട്ടുണ്ട്.
മദ്യനയത്തില്‍ വിവേചനമുണ്ടായെങ്കില്‍ പരിശോധിക്കും : സുപ്രീം കോടതി
0
Share.