കരുണാനിധിയെ അവസാനമായി കാണാന്‍ ജനപ്രവാഹം

0

ചെന്നൈ: അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹം. കരുണാനിധിയുടെ ഭൗതിക ശരീരം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍.കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും.

ഒരേയൊരു കലൈഞ്ജര്‍

നടന്‍മാരായ ശിവകാര്‍ത്തികേയന്‍, അജിത്, സൂര്യ, രജനീകാന്ത്, കമൽ ഹാസൻ, കേരള മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എന്നിവര്‍ കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉടന്‍ ചെന്നൈയിലെത്തും.

Share.

About Author

Comments are closed.