കന്യാസ്ത്രീ പീഡനം; ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യും

0

ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യും. അതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിനല്‍കിയ കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന് അയച്ച കത്ത് പുറത്ത്.ജലന്ധര്‍ ബിഷപ്പ് തെറ്റായ ഉദേശത്തോടെ നേരിട്ടും ഫോണിലൂടെയും പെരുമാറിയെന്നും കത്തില്‍ പരാമര്‍ശം. കത്ത് പുറത്തായതോടെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ വാദം പൊളിയുകയാണ്.പീഢനത്തിനിരയായ കന്യാസ്ത്രീ 2017 ജൂലൈ പതിനൊന്നിന് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന് ല്‍ അയച്ച കത്താണിത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മോശമായി നേരിട്ടും ഫോണിലൂടെയും തന്നോട് പെരുമാറി.ബിഷപ്പില്‍ നിന്നുണ്ടായ മോശം പെരുമാറ്റം മുഴുവന്‍ കത്തില്‍ വിവരിക്കാനാകാകില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന ഉജ്ജയിന്‍ ബിഷപ്പ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി കത്ത് പുറത്തായതോടെ പൊളിഞ്ഞിരിക്കുകയാണ്.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നതായാണ് ഉജ്ജയിന്‍ ബിഷപ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.കൂടാതെ സഭയിലെ ഭരണപരമായ ചില പ്രശ്‌നങ്ങളെക്കുറിച്ച് കന്യാസ്ത്രീ നേരിട്ടും ഇ-മെയിലിലൂടെയും പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണസംഘത്തോട് വിശദമാക്കിയിരുന്നു. ഡൽഹിയിൽ തുടരുന്ന അന്വേഷണ സംഘം നിലവിൽ വത്തിക്കാൻ സ്ഥാനപതിയിൽ നിന്ന് മൊഴിയെടുക്കേണ്ടന്ന് തീരുമാനിച്ചിട്ടുണ്ട്.ഡൽഹിയിൽ നിന്നും ജലന്ധറിലേക്ക് തിരിക്കുന്ന അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യും.

Share.

About Author

Comments are closed.