വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍; ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടലില്‍ നിരവധിപ്പേരെ കാണാതായി

0

ഇടുക്കി: സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി 8 പേരെ കാണാതായി. അടിമാലിയിലും പേരച്ചുവടിലുമാണ് ഉരുള്‍പ്പൊട്ടിയത്. അടിമാലിയില്‍6 പേരെയും കീ‍ഴ്ത്തോടില്‍ 2 പേരെയും കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കോ‍ഴിക്കോട് ജില്ലയില്‍ കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി. താമരശ്ശേരി താലൂക്കിൽ പുതുപ്പാടി വിലേജിൽ കണ്ണപ്പൻ കണ്ട് ഉരുൾപൊടി. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത കീഴങ്ങാനത്ത് ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു.ഇമ്മട്ടിയിൽ തോമസ്,മകന്റെ ഭാര്യ ഷൈനി ജയ്‌സൺ എന്നിവരാണ് മരിച്ചത്.പൂർണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായി.ആലക്കോട് കാപ്പിമല,ഇരിട്ടി മാട്ടറ,വഞ്ചിയം മൂന്നാം പാലം,ആറളം വന മേഖല,ചെറുപുഴ,കാഞ്ഞരക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾ ട്ടിയത്.കാഞ്ഞിരപ്പുഴ,ചീങ്കണ്ണി,ബാവലി,ചപ്പാരപ്പടവ് പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി.കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ,ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മൽ പേരാമ്പ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികൾക്കും അവധി ബാധകമാണ്ദേവികുളം ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വ്യാഴാഴ്‌ച (09.08.2018) അവധി.കനത്ത മഴ തുടരുന്നതിനാല്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ ഇന്ന് (09.08.2018) അവധി അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക്‌ അവധി ബാധകമല്ല.

മലപ്പുറം കൊണ്ടോട്ടി നിലമ്പൂര്‍ താലൂക്കിലെ പ്രെഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ (9/8/18). അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്

.

Share.

About Author

Comments are closed.