ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അനാഥാലങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി സാമൂഹ്യനീതി ബെഞ്ചിന് വിട്ടു. മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത് മനുഷ്യക്കടത്തല്ലെന്ന് വ്യക്തമാക്കിയ കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി കണക്കിലെടുത്തില്ല.അനാഥാലയങ്ങള്‍ക്കു ബാലനീതി നിയമപ്രകാരമുളള രജിസ്ട്രേഷന് വേണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
അനാഥാലങ്ങളുടെ ഹര്‍ജി സാമൂഹ്യനീതി ബെഞ്ചിന് വിട്ടു
0
Share.