മഴ തുടരുന്നു; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ല

0

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളും ആലുവയിലും വെള്ളം ഉയരുന്നത് സ്ഥിതി ആശങ്കാജനകമാക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേയിലും ഏപ്രണിലുമെല്ലാം വെള്ളമാണ്. ചുറ്റുവട്ടത്തും വെള്ളം കെട്ടിനില്‍ക്കുന്നത് കൊണ്ടുതന്നെ ഇവിടുന്ന് വെള്ളം പമ്പ് ചെയ്ത് കളയാനും സാധിക്കില്ല.നേരത്തെ നാല് ദിവസം വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. കാര്‍ഗോ ടെര്‍മിനലിന് അടുത്തുള്ള സോളാര്‍ പ്ലാന്റുകള്‍ നില്‍ക്കുന്ന ഭാഗവും വെള്ളത്തിലാണ്.

Share.

About Author

Comments are closed.