മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നു; ഇടപെടലാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

0

ആൻസി കുമളിബ്യൂറോചീഫ്ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ അനുവദനീയ ജലനിരപ്പായ 142 അടിക്ക് മുകളിലേക്കും വെള്ളം ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇടുക്കി സ്വദേശി റസല്‍ ജോയിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേന്ദ്രതലത്തില്‍ ദുരിത നിവാരണ സമിതിക്ക് രൂപം നല്‍കി സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെള്ളം തുറന്നു വിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ദുരിതം നേരിടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അല്‍പ്പസമയത്തിനുള്ളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും

Share.

About Author

Comments are closed.