ഗൊല്ലാപുഡി ശ്രീനിവാസറാവു പുരസ്കാരം ക്യു എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകന് സജ്ജീവ് ഗുപ്തയ്ക്കു നടന് ചിരഞ്ജീവി സമ്മാനിച്ചു. ചെന്നൈ മ്യൂസിക്ക് അക്കാദമിയില്‍ നടന്ന പുരസ്കാരവിതരണ ചടങ്ങില്‍ ഫറാഖാന്,സിദ്ധാര്‍ത്ഥ്,കാര്‍ത്തിക് സുബ്ബരാജ്,സുഹാസിനി,ലിസി,അനുഷ്കഷെട്ടി തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. ഒന്നരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഗൊല്ലാപുഡി നവാഗതസംവിധായക അവാര്‍ഡ്. അഗ്നിസാക്ഷിയിലൂടെ ശ്യാമപ്രസാദും,മേല്‍വിലാസത്തിലൂടെ മാധവ് രാംദാസും, ഐഡി എന്ന ചിത്രത്തിലൂടെ കമല്‍ മുഹമ്മദ്ദുമാണ് മുന്‍വര്‍ഷങ്ങളില്‍ ഗൊല്ലാപുഡി ശ്രീനിവാസറാവു പുരസ്കാരം നേടിയ മലയാളി സംവിധായകര്‍.
ഗൊല്ലാപുഡി പുരസ്കാരം സമ്മാനിച്ചു
0
Share.