മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് അഞ്ച് പേര് തലസ്ഥാനത്ത് അറസ്റ്റിലായി.

0

DSC_1552 copyDSC_1549 copy
DSC_1550 copy
copy01
മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് അഞ്ച് പേര് തലസ്ഥാനത്ത് അറസ്റ്റിലായി. സ്വപ്നേഷ്, റഷീദ്, നിതിന്, ആരോമല്, പ്രശാന്ത് എന്നിവരാണ് തിരുവനന്തപുരം സ്റ്റാച്യുവില് നിന്ന് അറസ്റ്റിലായത്. ഇടത് തീവ്രസ്വഭാവമുള്ള ഞാറ്റുവേല സംഘം എന്ന പേരില് അറിയപ്പെടുന്ന സംഘടനയിലെ അംഗങ്ങളാണിവര്. സ്വാതന്ത്ര്യം നുണയാണെന്ന ലഘുലേഖ ഇവര് പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. സ്വാതന്ത്ര്യദിനാഘോഷത്തില് ജനങ്ങള് പങ്കെടുക്കരുത്, ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിയ്ക്കണം എന്നിങ്ങനെയുള്ള വാചകങ്ങളും ലഘുലേഖയില് ഉണ്ട്. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന സെന്ട്രല് സ്റ്റേഡിയത്തിലും ലഘുലേഖ വിതരണം ചെയ്യാനുള്ള സാധ്യതയുണ്ടൈന്ന് ഇന്റലിജന്സ് റിപ്പോര്ട്ട് ഉണ്ടായിരുന്നു. കനത്ത സുരക്ഷയില് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ബന്ധമുള്ള സംഘം പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവര് തലസ്ഥാനത്ത് എത്തിയത്. ഇവരെ കരുതല് തടങ്കലില് വച്ചിരിയ്ക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ കന്റോണ്മെന്റ് സ്റ്റേഷനില് ചോദ്യം ചെയ്യുന്നു. സംഘത്തില് ഏഴ് പേര് ഉണ്ടായിരുന്നെന്നും പൊലീസ് മാവോയിസ്റ്റ് ബന്ധമുളള അഞ്ചുപേര് പിടിയില്. സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചുളള പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്

Share.

About Author

Comments are closed.