രാജ്യത്തിന്റെ ഐക്യം തകര്ക്കുന്ന ഒന്നിനും സ്ഥാനമില്ല: പ്രധാനമന്ത്രി

0

വര്ഗീതയ്ക്ക് ഇന്ത്യയില് സ്ഥാനമില്ലെന്നും വികസനത്തിലൂടെ കീഴടക്കണമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഐക്യം തകര്ന്നാല് ജനങ്ങളുടെ സ്വപ്നങ്ങളും തകരും. അഴിമതിമുക്ത ഭാരതം യാഥാര്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി നടത്തിയവരാണ് ഇപ്പോള് അഴിമതിക്കെതിരെ പ്രസംഗിക്കുന്നതെന്നും മുന് യു.പി.എ. സര്ക്കാരിനെ വിമര്ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കള്ളപ്പണത്തിനെതിരായ നടപടികള് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അറുപത്തിയൊന്പതാം സ്വാതന്ത്ര്യദിനത്തില് ചെങ്കോട്ടയില് ദേശീയ പതാക ഉയര്ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ രാജ്ഘട്ടിലെത്തി പുഷ്പാര്ച്ചന നടത്തിശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.Share.

About Author

Comments are closed.