ഡോ. അബ്ദുല് കലാമിന്റെ പേരില് യൂത്ത് ചലഞ്ച് പദ്ധതി തുടങ്ങും: മുഖ്യമന്ത്രി

0

വിദ്യാര്ഥികളുടെ വ്യവസായസംരംഭ ആശയങ്ങള്ക്ക് പ്രോല്സാഹനം നല്കാന് ഡോ.എ.പി.ജെ അബ്ദുല് കലാമിന്റെ പേരില് ‘യൂത്ത് ചലഞ്ച്’ എന്ന പേരില് പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. സര്വകലാശാലകള് കേന്ദ്രീകരിച്ചാകും പദ്ധതി. മികച്ച ആശയം നടപ്പാക്കാന് 50 ലക്ഷം രൂപ നല്കും. തിരുവനന്തപുരത്ത് സെന്ട്രല് സ്റ്റേഡിയത്തില് ദേശീയ പതാക ഉയര്ത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണത്തിന് കേരള സുസ്ഥിര വികസന കോര്പറേഷന് തുടങ്ങുമെന്നും 14 ജില്ലകളിലായി 21 മെഗാ റോഡുകള് ടോള് ഇല്ലാതെ നിര്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സേനകളുടെ ഗാര്ഡ് ഓഫ് ഓണര് മുഖ്യമന്ത്രി പരിശോധിച്ചു.കൊല്ലത്ത് ആഭ്യന്തരമന്ത്രി രമേശ് െചന്നിത്തലയും ആലപ്പുഴയില് മന്ത്രി വി.എസ് ശിവകുമാറും കോട്ടയത്ത് ധനമന്ത്രി കെ.എം മാണിയും കൊച്ചിയില് മന്ത്രി കെ.ബാബുവും ഇടുക്കിയില് മന്ത്രി പി.ജെ.ജോസഫുമാണ് പതാക ഉയര്ത്തിയത്. കോഴിക്കോട് വെസ്റ്റ് ഹില് ക്യാപ്റ്റന് വിക്രം മൈതാനിയില് മന്ത്രി എം.കെ.മുനീറും ദേശീയപതാക മലപ്പുറത്ത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും കാസര്കോട് മന്ത്രി കെ.പി മോഹനും പതാക ഉയര്ത്തി. കണ്ണൂരില് മന്ത്രി കെ.സി ജോസഫും വയനാട്ടിലെ കല്പറ്റയില് മന്ത്രി പി. കെ. ജയലക്ഷ്മിയുമാണ് പതാക ഉയര്ത്തിയത്.

Share.

About Author

Comments are closed.