ഒരു റാങ്കിന് ഒരു പെന്ഷൻ തത്വത്തില് അംഗീകരിച്ചെന്നും നടപടികള് അന്തിമഘട്ടത്തിലെന്നും പ്രധാനമന്ത്രി

0

ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലിടം പിടിയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള് അന്തിമഘട്ടത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസര്ക്കാര് തത്വത്തില് അംഗീകാരം നല്കിയതായും നരേന്ദ്ര മോദി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനുള്ള ചര്ച്ചകള് നടന്നുവരികയാണ്. നേരത്തെയുണ്ടായിരുന്ന സര്ക്കാരുകള്ക്ക് വിമുക്തഭടന്മാരുടെ ഈ ദീര്ഘകാല ആവശ്യം നടപ്പാക്കാന് കഴിഞ്ഞില്ല. പക്ഷെ അനുകൂലമായ തീരുമാനം ഉടന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

Share.

About Author

Comments are closed.