മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട് റിമാന്‍ഡിലായ വനിതാ തടവുകാരി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ ഭിത്തിതുരന്ന് രക്ഷപ്പെട്ടു. പരപ്പനങ്ങാടി സ്വദേശി നസീമയാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിരവധി കേസുകളിലെ പ്രതിയാണ്. അടുക്കള ജോലിക്കാരി ചമഞ്ഞ് വീടുകളില്‍ കയറി ആളുകളെ മയക്കികെടുത്തി സ്വര്‍ണം തട്ടിയെടുക്കുന്നതാണ് സസീമയുടെ രീതി. മാനസിക രോഗിയായി അഭിനയിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്.
വനിതാ തടവുകാരി ഭിത്തി തുരന്ന് രക്ഷപ്പെട്ടു
0
Share.