കശ്മീരിലെ പൂഞ്ചില് പാക്കിസ്ഥാന് വെടിവയ്പില് മൂന്നുപേര് കൊല്ലപ്പെട്ടു.

0

ഏഴുപേര്ക്ക് പരുക്കേറ്റു. ഇന്ന് മൂന്നുതവണ പാക്കിസ്ഥാൻ വെടിനിര്ത്തല് കരാര് ലംഘിച്ചു. അഞ്ചു പേർക്കു പരുക്കേറ്റിട്ടുണ്ട്.
പൂഞ്ച് ജില്ലയിലെ ഇന്ത്യൻ പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ മോട്ടോർ ഷെൽ ആക്രമണവും വെടിവയ്പും നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്.ഇന്നലെയും പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഈ മാസം 32 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത സംഘർഷത്തെത്തുടർന്ന് സ്വാതന്ത്ര്യദിനമായ ഇന്ന് ഇന്ത്യൻ സേന പാക്കിസ്ഥാൻ സൈന്യത്തിന് മധുരം കൈമാറിയില്ല.പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു സ്വാതന്ത്ര്യദിനാശംസകൾ നേർന്നതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു വെടിവയ്പ്

Share.

About Author

Comments are closed.