ദ്വിദിന സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ദുബായിലെത്തും. അബുദാബിയില്‍ പാരന്പര്യേതര ഊര്‍ജ പദ്ധതിയായ മസ്ദര്‍ സിറ്റി സന്ദര്‍ശിച്ച ശേഷമാണ് മോദി ദുബായിലെത്തുക.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന പരിപാടികളിലൊന്ന്. പ്രതിരോധം, ഊര്‍ജം, സാമ്പത്തികം ഉള്‍പെടെ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം, മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.തുടര്‍ന്ന് ഇന്ത്യന്‍ സ്ഥാനപതി ടിപി സീതാറാം പ്രധാനമന്ത്രിക്കായി വിരുന്നൊരുക്കും. വൈകിട്ട് നാലിനാണ് വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ച. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കൊപ്പം വിദേശ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പിക്കാനും അവസരമുണ്ടാകും. രാത്രി എട്ടിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ സമ്മേളനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് യുഎഇയിലെ കാല്‍കോടിയിലേറെ വരുന്ന് പ്രവാസി ഇന്ത്യക്കാര്‍.
നരേന്ദ്ര മോദി ഇന്ന് ദുബായിലെത്തും
0
Share.