വിഴിഞ്ഞം നേരത്തെ പൂര്ത്തിയാക്കുമെന്ന് ഗൗതം അദാനി

0

വിഴിഞ്ഞം പദ്ധതി നിശ്ചിത സമയത്തിന് മുന്പ് പൂര്ത്തിയാക്കുമെന്ന് ഗൗതം അദാനി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദാനി ഉറപ്പ് നല്കിയത്. നവംബര് ഒന്നിന് തന്നെ നിര്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കുമെന്നും അദാനി പറഞ്ഞു.വിഴിഞ്ഞം തുറമുഖ നിര്മാണത്തിന് പണം പ്രശ്നമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയും പറഞ്ഞു.പദ്ധതി സംബന്ധിച്ച് എല്ലാ വിഭാഗങ്ങളുടെയും ആശങ്കകള് പരിഹരിക്കുമെന്നും പദ്ധതിക്കായി എത്ര തുക ചെലവഴിക്കാനും തയ്യാറാണെന്നും ഉമ്മന് ചാണ്ടി കൂടിക്കാഴ്ചയില് ഉറപ്പ് നല്കി. ഇന്ന് രാവിലെ പത്തരയോടെ പ്രത്യേക വിമാനത്തിലാണ് ഗൗതം അദാനിയുള്പ്പടുന്ന 14അംഗ സംഘം എത്തിയത്.രാജ്യാന്തര കപ്പല് പാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന തുറമുഖമെന്ന നിലയില് 25 വര്ഷം മുന്പാണ് തുറമുഖ സ്വപ്നങ്ങള് വീണ്ടും ജീവന്വയ്ക്കുന്നത്.എന്നാല് സമീപകാലത്തെ പ്രാരംഭ ശ്രമങ്ങള് 1991 ല് എം.വി. രാഘവന് തുറമുഖമന്ത്രിയായിരുന്നുപ്പോഴാണുണ്ടാത്. 1995 ല് തുറമുഖത്തിന് ആദ്യ താല്പര്യപത്രം ക്ഷണിച്ചു. പക്ഷേ ആരും മുന്നോട്ടുവന്നില്ല.2005 ലും 2007 ലും പി.പി.പി മാതൃകയില് താല്പര്യപത്രം ക്ഷണിച്ചെങ്കിലും മുന്നോട്ടുവന്ന കന്പനിക്ക് പ്രതിരോധ വകുപ്പിന്റെ അനുമതി കിട്ടിയില്ല. 2010 ല് ലോകബാങ്കിന്റെ വിഭാഗമായ ഇന്റര്നാഷണല് ഫിനാന്സ് കോര്പറേഷനെ പദ്ധതിയുടെ ഉപദേശകരാക്കി. അതനുസരിച്ച് 2010 ല് പി.പി.പി ലാന്ഡ് ലോഡ് മോഡലില് ടെന്ഡര് ക്ഷണിച്ചു. വെല്സ്പണ് കന്പനി മുന്നോട്ടുവന്നു. പക്ഷേ അവര് 479 കോടിരൂപ ആവശ്യപ്പെട്ടു. തുടര്ന്ന് ടെന്ഡര് തള്ളി. 2011 ജൂണില് പരിസ്ഥിതി പഠനത്തിന് മാനദണ്ഡങ്ങള് കേന്ദ്രം അംഗീകരിച്ചു. ആഘാത പഠനം രണ്ടുവര്ഷം നീണ്ടു. ഇതിനിടെ2013 ഡിസംബറില് വീണ്ടും ആഗോള ടെന്ഡര് വിളിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. 2014 ജനുവരി 3 ന് പരസ്ഥിതി അനുമതി കിട്ടിയതോടെ നാലുകന്പനികള് മുന്നോട്ടുവന്നു.2014 മാര്ച്ച് 10 ന് ആദ്യഘട്ട ടെന്ഡര് നടപടി പൂര്ത്തിയായി. 2015 ഫെബ്രുവരിയില് ലാന്ഡ് ലോര്ഡ് മാതൃക പുനര്നിര്ണയിച്ചതോടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങിന് കേന്ദ്രാനുമതി കിട്ടി. എന്നിട്ടും പലതവണ അവസാനതീയതി നീട്ടി ഏപ്രില് 24 ന് ടെന്ഡര് രണ്ടാംഘട്ടം പൂര്ത്തിയായപ്പോള് അദാനി പോര്ട്ട്്സ് ആന്ഡ് സ്പെഷന് ഇക്കണോമിക് സോണ് മാത്രമായിരുന്നു രംഗത്ത്.മെയ് 7 ന് അദാനി പോര്ട്ട്്സിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ അംഗീകാരനല്കി. മെയ് 20 ന് ഈ സമതിയുടെ ശുപാര്ശ മന്ത്രിസഭയും അംഗീകരിച്ചു. പക്ഷേ ചില സംശയങ്ങള് ഉയര്ന്നതോടെ ജൂണ് 3 ന് സര്ക്കാര് സര്വകക്ഷിയോഗം വിളിച്ചു. പ്രതിപക്ഷം ചില എതിര്പ്പുകള് ഉന്നയിച്ചിട്ടും സര്ക്കാര് മുന്നോട്ടുപോയി ഒടുവില് ജൂണ് 10 ന് വിഴിഞ്ഞം തുറമുഖപദ്ധതി അദാനിക്ക് നല്കാന് മന്ത്രിസഭാതീരുമാനിച്ചു.

Share.

About Author

Comments are closed.