മുക്കത്ത് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന നാനൂറ്റിയന്‍പതു കിലോ വെടിമരുന്ന് പിടിച്ചെടുത്തു. നാനൂറ് ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഏഴു മീറ്റര്‍ വയറും കിട്ടി. കോഴിക്കോട് മുക്കം സ്വദേശി മെഹ്ബൂബ്, ഇരങ്ങിമല സ്വദേശി ഹാരിസ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സ്ഫോടക വസ്തുക്കള്‍ കാറില്‍നിന്ന് കിട്ടിയത്. ക്വാറിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പ്രതികളുെട മൊഴി. മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്.
കോഴിക്കോട് വന്‍ സ്ഫോടക ശേഖരം പിടികൂടി
0
Share.