ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ മഹിന്ദ രാജപക്ഷെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ. 225 അംഗപാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടി അടുത്ത ആറുവര്‍ഷം ഭരിക്കും. പ്രധാനപോരാട്ടം മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്ഷെ നേതൃത്വം നല്കുന്ന യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും യും പ്രധാനമന്ത്രി റനില്‍വിക്രമസിംഗെ നേതൃത്വം നല്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും യും തമ്മിലാണ്.പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പിന്തുണ വിക്രമസിംഗെക്കാണ്. 26 വര്‍ഷം ശ്രീലങ്കയെ അലട്ടിയിരുന്ന തമിഴ്പ്രശ്നത്തിനു പരിഹാരമുണ്ടാക്കി എന്നനേട്ടമുയര്ത്തിക്കാട്ടിയാണ് രാജപക്ഷെ വോട്ടുതേടുന്നത്. വിക്രമസിംഗയാകട്ടെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ജനപിന്തുണതേടുന്നു.
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്
0
Share.